പാലക്കാട് : കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം. 18നു വയസ്സിനു മുകളിലുള്ളവർക്കു കോവിഡ് വാക്സീൻ റജിസ്റ്റർ ചെയ്യാം എന്ന പേരിൽ എത്തുന്ന മൊബൈൽ സന്ദേശം വ്യാജമാണെന്നു പോലീസ് മുന്നറിയിപ്പ് നൽകുന്നു.
സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലും അതിൽ പറഞ്ഞിരിക്കുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താലും മൊബൈൽ ഹാക്ക് ചെയ്തേക്കാമെന്നു പൊലീസ് മുന്നറിയിപ്പു നൽകുന്നു.
https//www.cowin.gov.in എന്ന വെബ്സൈറ്റിലാണു വാക്സീൻ റജിസ്റ്റർ ചെയ്യേണ്ടത്. ഇതിനായി മറ്റൊരു ഏജൻസികളെയും ഏൽപിച്ചിട്ടില്ലെന്നും അറിയിച്ചു.






