ഇന്ത്യാ സ്‌പെക് റെനോ ട്രൈബര്‍ ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ഇടി പരിശോധനയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടി. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഇരട്ട എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, മുന്‍ നിരയില്‍ സീറ്റ്‌ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയ റെനോ ട്രൈബറാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.
ഗ്ലോബല്‍ എന്‍കാപ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ള 17 ല്‍ 11.62 പോയന്റ് ട്രൈബര്‍ നേടി. ഇതോടെയാണ് 4 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചത്. കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ 49 ല്‍ 27 പോയന്റുകളാണ് റെനോ ട്രൈബര്‍ കരസ്ഥമാക്കിയത്. കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാര്‍ റേറ്റിംഗ് നേടി. എന്നാൽ, 7 സീറ്റര്‍ വാഹനത്തിന്റെ ബോഡിഷെല്ലിന് ദൃഢത പോരെന്ന് ഗ്ലോബല്‍ എന്‍കാപ് വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.
2021 ട്രൈബറിന്റെ അടിസ്ഥാന വില 5.30 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 7.65 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനോടുകൂടിയാണ് റെനോ ട്രൈബറിനെ വാഗ്ദാനം ചെയ്യുന്നു. എംപിവിക്ക് കരുത്ത് പകരുന്നത് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. 6,250 rpm-ല്‍ പരമാവധി 71 bhp കരുത്തും 3,500 rpm-ല്‍ 96 Nm ടോർക്കും ആണ് ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ചേർത്തുവെയ്ക്കുന്നു.






