
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജൂൺ 15-ന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. വാർത്താ ഏജൻസിയായ സിഎന്എയാണ് വത്തിക്കാൻ കൂരിയയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂൺ 11-13 തീയതികളിൽ യുകെയിൽ നടക്കുന്ന ജി-7 സമ്മേളനം, ജൂൺ 14-നു നടക്കുന്ന നാറ്റോ ഉച്ചകോടി, ജൂൺ 15-നു നടക്കുന്ന യുഎസ്-യൂറോപ്യൻ യൂണിയൻ സമ്മേളനം എന്നിവയിൽ പങ്കെടുക്കാനാണ് അമേരിക്കൻ പ്രസിഡന്റ് യൂറോപ്പിലെത്തുന്നത്.
ജോൺ എഫ്. കെന്നഡിക്കു ശേഷം അമേരിക്കൻ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡൻ.






