2021 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം എന്ന നേട്ടം ക്രെറ്റ സ്വന്തമാക്കി. ഇത്തവണ മാരുതി സുസുക്കി ആൾട്ടോ, ബലേനോ, സ്വിഫ്റ്റ്, ഡിസൈർ എന്നിവയേക്കാൾ കൂടുതൽ യൂണിറ്റുകൾ ക്രെറ്റ ഹ്യുണ്ടായി വിറ്റതായി ആണ് റിപ്പോർട്ട്.
ഹ്യുണ്ടായി ക്രെറ്റയുടെ 7,527 യൂണിറ്റുകളാണ് 2021 മെയിൽ വിറ്റുപോയത്. 2020 മോയ് മസത്തിലെ 3,212 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ 134.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഏപ്രിൽ 2021 -ലെ 12,463 യൂണിറ്റിനെ അപേക്ഷിച്ച് വിൽപ്പന കണക്കുകൾ കുറവാണെന്നാണ് സൂചന. ക്രെറ്റയ്ക്ക് മാരുതി സുസുക്കിയുടെ വാഹനങ്ങളെ മറികടക്കാൻ കഴിഞ്ഞു.
വാർഷിക അറ്റകുറ്റപ്പണി കാരണം മാരുതി സുസുക്കിയുടെ പ്രൊഡക്ഷൻ പ്ലാന്റുകളിലെ ഉത്പാദനം നിർത്തിവെച്ചിരുന്നു. 2021 മെയിൽ മാരുതി സുസുക്കി 7,005 യൂണിറ്റ് സ്വിഫ്റ്റ് വിറ്റഴിച്ചു. 2020 മെയിൽ 597 യൂണിറ്റ് സ്വിഫ്റ്റ് മാത്രമാണ് വിറ്റത്. 2021 ഏപ്രിലിനെ അപേക്ഷിച്ച് വിൽപ്പന 61.8 ശതമാനം കുറഞ്ഞു. എന്നാൽ, 2021 ഏപ്രിലിൽ 18,316 യൂണിറ്റ് സ്വിഫ്റ്റ് വിറ്റഴിച്ചു. കൊവിഡ് രണ്ടാം തരംഗം മൂലമുണ്ടായ അടച്ചുപൂട്ടൽ മാരുതി സുസുക്കിയെ വളരെയധികം ബാധിച്ചതായി ആണ് റിപ്പോർട്ട്. കിയ 2021 മെയ് മാസത്തിൽ 6,627 യൂണിറ്റ് സോനെറ്റ് വിറ്റു. 2021 ഏപ്രിലിലെ 7,724 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 61.8 ശതമാനം കുറവാണ്.






