
ഏഴ് സീറ്റുകളോടുകൂടിയ ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ വീണ്ടും ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതായി റിപ്പോർട്ട്. അമേരിക്കന്‍ എസ്യുവി നിര്‍മാതാക്കളായ ജീപ്പ് 5 സീറ്റര്‍ കോംപസ് അടിസ്ഥാനമാക്കി വിപണിയിലെത്തിക്കുന്ന 7 സീറ്റര്‍ എസ്യുവിയാണ് ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍. ഇന്ത്യയില്‍ ഗ്രാന്‍ഡ് കോംപസ് അല്ലെങ്കില്‍ ഗ്രാന്‍ഡ് കമാന്‍ഡര്‍ എന്നീ പേരുകളിലൊന്ന് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പന അടുത്ത വര്‍ഷം ആരംഭിച്ചേക്കും.
റിപ്പോർട്ട് പ്രകാരം ആഗോള വിപണികളില്‍ ജീപ്പ് കമാന്‍ഡര്‍ എന്ന പേരിലായിരിക്കും വില്‍പ്പന. ജീപ്പ് കോംപസുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ മാറ്റങ്ങള്‍ ഇതിൽ കാണാം. വണ്ണം കുറഞ്ഞ ഹെഡ്ലാംപുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, മസ്കുലര്‍ ബോണറ്റ്, പിറകില്‍ ഉയരത്തിലായി സ്ഥാപിച്ച സ്റ്റോപ്പ് ലാംപ്, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകള്‍ എന്നിവ വാഹനത്തില്‍ കാണാം. വലിയ മാറ്റങ്ങള്‍ വശങ്ങളിലാണ് കാണാവുന്നത്.
മൂന്നുനിരകളിലായി ഏഴ് സീറ്റുകള്‍ ഉറപ്പിക്കുന്നതിന് റിയര്‍ ഓവര്‍ഹാംഗ് നീട്ടിയത് കാരണം ഗ്രീന്‍ഹൗസിന് ഇപ്പോള്‍ നീളം കൂടുതലാണ്.
ടെയ്ല്‍ഗേറ്റ് പുനര്‍രൂപകല്‍പ്പന ചെയ്യും. പരീക്ഷണ വാഹനത്തിൽ ജീപ്പ് കോംപസ് ഉപയോഗിക്കുന്നതിന് സമാനമായ 17 ഇഞ്ച്, വി സ്പോക്ക്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍. പരിഷ്കരിച്ച 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്ജിന് ലഭിച്ചേക്കും. നിലവില്‍ 170 പിഎസ് ആണ് എൻജിൻ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാൽ, ഏകദേശം 200 പിഎസ് കരുത്ത് പുറപ്പെടുവിക്കുംവിധം എൻജിൻ ട്യൂണ്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. 6 സ്പീഡ് മാന്വല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്സ്മിഷന് ഓപ്ഷനുകള്‍. 4 വീല്‍ ഡ്രൈവ് സിസ്റ്റം ടോപ് വേരിയന്റുകളില്‍ മാത്രമായി നല്‍കുമെന്നാണ് റിപ്പോർട്ട്.






