തിരുവനന്തപുരം :പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയെന്ന് കരുതി ചെയ്ത അഴിമതികള്‍ ഇല്ലാതാകില്ലായെന്ന് രമേശ് ചെന്നിത്തല. താമരയില്‍ വിരിഞ്ഞ വിജയം താല്‍ക്കാലികം മാത്രമാണന്നും ചെന്നിത്തല പറഞ്ഞു.
തോമസ് ഐസക് ബാക്കി വെച്ചെന്ന് പറഞ്ഞ 5000 കോടി എവിടെയെന്നും അന്ന് പ്രഖ്യാപിച്ച പാക്കേജ് എന്തായെന്നും അദ്ദേഹം ചോദിച്ചു. താമരയില്‍ വിരിഞ്ഞ തുടര്ഭരണമാണിതെന്നും അഴിമതിയെ വെള്ളപൂശാനാവില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരെ പറ്റിക്കാനാണ് നേരിട്ട് പണം നല്‍കുമെന്ന് ധനമന്ത്രി പറയുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകകായിരുന്നു അദ്ദേഹം.






