മുംബൈ : നടൻ സുശാന്ത് സിംഗിന്റെ സഹോദരിയും ഭർത്താവും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ ചക്രബർത്തിയുടെ മൊഴി. നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അറസ്റ്റിലായ റിയ ഇപ്പോൾ ജാമ്യത്തിലാണ്.
നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) റിയ നൽകിയ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജൂൺ 14ന് സുശാന്ത് സിങ് മരിച്ച് ഒരു വർഷം തികയുകയാണ്.
സുശാന്തിനോട് ചില മരുന്നുകൾ ഉപയോഗിക്കാൻ നിർദേശിച്ച് ജൂൺ എട്ടിന് പ്രിയങ്ക വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നതായും ഇവ ലഹരിമരുന്നിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയായിരുന്നു എന്നും റിയയുടെ മൊഴിയിലുണ്ട്. സിനിമ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു സുശാന്തിന്റെ മരണ വാർത്ത പുറത്തു വന്നത്.

Comments