
തിരുവനന്തപുരം: വളരെ സന്തോഷത്തെടു കൂടിയാണ് പടിയിറങ്ങുന്നത്. പാര്‍ട്ടിയാണ് തനിക്ക് ജീവനേക്കാള്‍ വലുതെന്നും നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രമാചന്ദ്രന്‍.കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടിയുടെ ആദര്‍ശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോണ്‍ഗ്രസിനെ പ്രവര്‍ത്തകരോട് നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീതാല്പര്യങ്ങള്ക്ക് അതീതമായി തനിക്കൊപ്പം നിന്നു. അവരോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
കെപിസിസി അധ്യക്ഷനായി കെ സുധാകരനെ തിരഞ്ഞെടുത്ത വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. വിവരങ്ങള്‍ അന്വേഷിച്ചു. പടിയിറങ്ങിപ്പോവുന്ന അധ്യക്ഷന്‍ എന്ന നിലയ്ക്ക് കെ സുധാകരനെ താന്‍ സ്വാഗതം ചെയ്യുന്നു. വളരെ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ താന്‍ കണ്ടിട്ടുണ്ട്. പല പ്രതിസന്ധികളേയും കണ്ടിട്ടുണ്ട്. പാര്‍ട്ടിയാണ് തനിക്ക് ജീവനേക്കാള്‍ വലുത്. ആ പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നോട്ടുപോവുമ്പോള്‍ പാര്‍ട്ടിയെ തികഞ്ഞ ഉത്തരവാദിത്തോടു കൂടി മുന്നോട്ടുകൊണ്ടുപോവേണ്ടത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഉത്തരവാദിത്തമാണ്.






