
കൊച്ചി : കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കേസിലെ പ്രതിയായ മാർട്ടിനെ ഒളിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതി മാർട്ടിൻ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എങ്കിലും ഇയാൾ മുണ്ടൂരിലെ വീട്ടിൽ ചെന്നിരുന്നില്ല.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഇയാളുമായി പരിചയത്തിലായ യുവതിയെ ഇയാൾ ഫ്ലാറ്റിൽ ഒപ്പം താമസിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ദേഹം പൊളിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്.






