
വാഷിങ്ടണ്‍: ടിക് ടോക്, വിചാറ്റ് എന്നിവക്ക് ഏർപ്പെടുത്തിയ നിരോധനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റദ്ദാക്കി. നിരോധനം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ജോ ബൈഡന് ഒപ്പുവെക്കുകയും ചെയ്തു.
2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ ആപ്പുകൾ നിരോധിച്ച് ഉത്തരവിറക്കിയത്. അതെ സമയം നിരോധനം റദ്ദാക്കിയെങ്കിലും ഈ അപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി അനുവദിക്കുന്നത് റിവ്യു കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം മാത്രമാകും.
കൂടാതെ, വിവരസാങ്കേതികവിദ്യയെ ചൈനയുള്‍പ്പെടയുളള ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവിലും ബൈഡന് ഒപ്പുവെച്ചു.






