
ഇറ്റലിയിലെ ഓൺ റോഡ്, ഓഫ് റോഡ് ഹെൽമെറ്റുകളുടെ നിർമാതാക്കളായ എയ്റോ തങ്ങളുടെ അർബൻ ജെറ്റ് സീരീസ് ശ്രേണിയിലേക്ക് പുതിയ H.20 ഹാഫ്-ഫെയ്സ് ഹെൽമെറ്റ് അവതരിപ്പിച്ചു. 1270 ഗ്രാം മുതൽ 1370 ഗ്രാം വരെ ഭാരം വരുന്ന വിപണിയിലെ ഏറ്റവും ഭാരം കുറഞ്ഞ ഹെൽമെറ്റാണ് ഇതെന്ന് ഇറ്റാലിയൻ കമ്പനി അവകാശപ്പെടുന്നു. 20,433 രൂപയാണ് ഹെൽമെറ്റിന്റെ വില എന്നാണ് റിപ്പോർട്ട്.
മുകളിൽ ക്രമീകരിക്കാവുന്ന വെന്റുകളും റിയർ സ്പോയ്ലറുമായാണ് H.20 വരുന്നത്. ഹെൽമെറ്റിന്റെ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലൈഡർ വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു ബിൽറ്റ്-ഇൻ സൺ വൈസറും ലഭിക്കുന്നു. വൈസർ സ്ക്രാച്ച്, യുവി പ്രതിരോധശേഷിയുള്ളതാണെന്നും പിൻലോക്ക് ഉപയോഗിച്ച് ഉപയോഗിക്കാമെന്നുമാണ് റിപ്പോർട്ട്.
മൂന്ന് ഔട്ടർ ഷെൽ വലിപ്പത്തിലാണ് ഹെൽമെറ്റ് എത്തുന്നത്. ഹൈ പെർഫോമൻസ് കോമ്പോസിറ്റ് (HPC) എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഭാരം കുറവാണെങ്കിലും മികച്ച ഇംപാക്ട് റെസിസ്റ്റൻസ് നേടാൻ ഇത് ഹെൽമെറ്റിനെ സഹായിച്ചേക്കും. XS-XXXL വലുപ്പങ്ങളിലും മാറ്റെ ബ്ലാക്ക്, മാറ്റെ ഗ്രെയ്, മാറ്റെ ബ്ലൂ, ഗ്ലോസ് വൈറ്റ് നിറങ്ങളിലും ഹെൽമെറ്റ് ലഭ്യമാണ്.






