
‘സോണി ബ്രാവിയ 55എക്സ്90ജെ’ അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ എല്‍ഇഡി ടെലിവിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 55 ഇഞ്ച് മോഡലിന് 1,39,990 രൂപയാണ് വില. ഇ കൊമേഴ്സ് പോര്‍ട്ടലുകള്‍ , സോണി സെന്ററുകള്‍, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്. വൈകാതെ തന്നെ എക്സ്90ജെ സീരീസില്‍ 65 ഇഞ്ച്, 75 ഇഞ്ച് വേരിയന്റുകള്‍ അവതരിപ്പിക്കുമെന്ന് സോണി ഇന്ത്യ അറിയിച്ചു.
സോണി എക്സ്90എച്ച് സീരീസിന്റെ പിന്‍ഗാമിയാണ് പുതിയ ടിവി. റിപ്പോർട്ട് അനുസരിച്ച് സോണിയുടെ പ്രമുഖ ഓണ്‍ലൈന്‍, ഓഫ്ലൈന് വിതരണ ശൃംഖലകളില്‍ ടിവി ലഭ്യമാണ്. സോണി ഓണ്‍ലൈന്‍ സ്റ്റോറില്‍ 1,32,990 രൂപയാണ് വില കാണിക്കുന്നത്. സോണിയുടെ ട്രൈലൂമിനസ് സാങ്കേതികവിദ്യ സഹിതം 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി (3840, 2160 പിക്സല്‍) എല്‍ഇഡി ടിവിയാണ് ഇത്. ഡോള്‍ബി ഓഡിയോ, ഡോള്‍ബി ആറ്റ്മോസ് എന്നിവ ഫീച്ചറുകളാണ്. എച്ച്എല്‍ജി, എച്ച്ഡിആര്‍10, ഡോള്‍ബി വിഷന്‍ ഫോര്‍മാറ്റുകള്‍ സഹിതം എച്ച്ഡിആര്‍ സപ്പോര്‍ട്ട് ലഭിക്കുന്നു. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ്, എച്ച്ഡിഎംഐ 2.1, 120 ഹെര്‍ട്സ് പരമാവധി റിഫ്രെഷ് നിരക്ക്, ഓട്ടോ ലോ ലേറ്റന്‍സി മോഡ്, അള്‍ട്രാ എച്ച്ഡി റെസലൂഷന്‍,വേരിയബിള്‍ റിഫ്രെഷ് റേറ്റ് എന്നിവ മറ്റ് സവിശേഷതകളാണ്. 20 വാട്ട് ഔട്ട്പുട്ട് പുറപ്പെടുവിക്കുന്നതാണ് സ്പീക്കര്‍ സംവിധാനം.
സോണി ബ്രാവിയ 55എക്സ്90ജെ ഗൂഗിള്‍ ടിവി യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന ആദ്യ ടെലിവിഷനുകളിലൊന്നാണ്. ഗൂഗിള്‍ അസിസ്റ്റന്റ്, അലക്സ എന്നീ വോയ്സ് അസിസ്റ്റന്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. ബില്‍റ്റ് ഇന്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് നൽകി. സ്ക്രീന്‍ മിററിംഗ്, ഐഒടി കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ആപ്പിള്‍ എയര്‍പ്ലേ 2, ആപ്പിള്‍ ഹോംകിറ്റ് എന്നിവ യഥാക്രമം പിന്തുണയ്ക്കും. ക്യുഎല്‍ഇഡി, എല്‍ഇഡി സെഗ്മെന്റുകളില്‍ സാംസംഗ്, വണ്‍പ്ലസ്, ടിസിഎല്‍ എന്നീ ബ്രാന്‍ഡുകളുടെ മോഡലുകളാണ് സോണി ബ്രാവിയ 55എക്സ്90ജെ യുടെ എതിരാളികൾ.






