
ഡയാന രാജകുമാരിക്ക് ചാള്‍സ് രാജകുമാരന് വിവാഹവേളയില്‍ സമ്മാനിച്ച ഫോര്‍ എസ്കോര്‍ട്ട് വാഹനം ലേലത്തില്‍ വെയ്ക്കുന്നു. 40 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ വാഹനത്തിന്. അക്കാലത്തെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു ഇത്. 1981-ല്‍ ഇവരുടെ വിവാഹനിശ്ചയ വേളയിലാണ് ഫോര്‍ഡ് എസ്കോര്‍ട്ട് ചാള്സ്ഡ യാനയ്ക്ക് സമ്മാനിച്ചത്. പിന്നീട് ഈ വാഹനം മറ്റൊരാള്‍ക്ക് വിറ്റിരുന്നു. എന്നാൽ, വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ വാഹനം ഐതിഹാസിക രൂപവും ഫീച്ചറുകളും നിലനിര്‍ത്തിയാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈ വാഹനം ഡയാന രാജകുമാരിയുടെ ആരാധകനായ വ്യക്തിയാണ് അവരില്‍നിന്ന് സ്വന്തമാക്കിയത്. റിപ്പോർട്ട് പ്രകാരം വാഹനത്തിലെ ഫീച്ചറുകള്‍ മാറ്റം വരുത്താതെ സൂക്ഷിക്കാന്‍ നിലവില്‍ വാഹനം കൈവശമുള്ളവര്‍ ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടണിലെ പുരാവസ്തു വില്‍പ്പനക്കാരായ റീമാന്‍ ഡാന്‍സി റോയല്‍റ്റി എന്ന സ്ഥാപനമാണ് ഈ വാഹനം ലേലത്തിനെത്തിക്കുന്നത്.
ഈ വാഹനത്തിന് ഏകദേശം 30,000 (30.88 ലക്ഷം രൂപ) മുതല്‍ 40,000 (41.16 ലക്ഷം രൂപ) ബ്രിട്ടീഷ് പൗണ്ട് വരെയാണ് പ്രതീക്ഷിക്കുന്ന വില. ഡയാനയുടെ ഫോര്‍ഡ് എസ്കോര്‍ട്ട് ജൂണ്‍ 29-ന് ലേലത്തിന് എത്തിക്കും. 1968 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് യൂറോപ്യന്‍ വിപണികളില്‍ എത്തിച്ചിട്ടുള്ള സെഡാന് വാഹനമാണ് ഫോര്‍ഡ് എസ്കോര്‍ട്ട്.






