
ന്യൂഡല്‍ഹി : കേരളത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴല്‍പ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കന്‍ കെ സുരേന്ദ്രന് നാല് ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇതുവരെയും കാണാനാവാത്തതിലാണ് സുരേന്ദ്രന് ഡല്‍ഹിയില്‍ തുടരുന്നതെന്നാണ് സൂചന. ബുധനാഴ്ച അമിത് ഷായെ കാണാന്‍ സമയം ചോദിച്ചെങ്കിലും അനുമതി കിട്ടിയിട്ടില്ല.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കെ സുരേന്ദ്രന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പം ഉണ്ടായിരുന്നു. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ജെപി നദ്ദ നിര്‍ദ്ദേശം നല്കി. എന്നാല്‍ ഈ നിര്‍ദ്ദേശം കിട്ടിയിട്ടും കെ സുരേന്ദ്രന് ഡല്‍ഹിയില്‍ തുടരുകയാണ്.
