
ഹൈദരാബാദ്: നാൽപത് കോവിഡ് രോഗികളിൽ ആൻറിബോഡി കോക്ടെയിൽ പരീക്ഷണം നടത്തി ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻഡ്രോളജി. 40 രോഗികളെ ഒരാഴ്ചയോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
മോണോക്ലോണൽ കോക്ടെയിൽ മരുന്നിന്റെ ഒറ്റ ഡോസാണ് രോഗികൾക്ക് നൽകിയത്. മരുന്ന് നൽകി 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങൾ മാറിയെന്ന് ആശുപത്രി മേധാവി പറഞ്ഞു.
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മോണോക്ലോണൽ കോക്ടെയിൽ ആണ് നൽകിയത്. രോഗം ബാധിച്ച് മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിലാവും ആന്റിബോഡി കോക്ടെയിൽ രോഗിക്ക് നൽകുക. ഏകദേശം 70,000 രൂപയാണ് ഇന്ത്യയിൽ ഈ കോക്ടെയിലിന് വിലവരുന്നത്.






