
യമഹ എഫ്സെഡ് എക്സ് ഈ മാസം 18 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യയില്‍ എഫ്സെഡ് സീരീസ് വിപുലീകരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. നിയോ റെട്രോ സ്റ്റൈല്‍ ലഭിച്ച പ്രീമിയം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് യമഹ എഫ്സെഡ് എക്സ്. പുതിയ മോട്ടോര്‍സൈക്കിള്‍ അടിസ്ഥാനമാക്കുന്നത് യമഹയുടെ എഫ്സെഡ് എഫ്ഐ 150 സിസി പ്ലാറ്റ്ഫോമാണ്. വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത് അടുത്തിടെ കണ്ടെത്തിയിരുന്നു.
റിപ്പോർട്ട് അനുസരിച്ച് യമഹയുടെ എഫ്സെഡ് എഫ്ഐ സീരീസിലെ മറ്റ് മോഡലുകള്‍ ഉപയോഗിക്കുന്നതുപോലെ 149 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും യമഹ എഫ്സെഡ് എക്സ് മോട്ടോര്‍സൈക്കിളിന് ലഭിക്കുക. 7,250 ആര്‍പിഎമ്മില്‍ 12.4 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 13.3 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിച്ചേക്കും. മുന്നില്‍ ടെലിസ്കോപിക് സസ്പെന്‍ഷനും പിന്നില്‍ മോണോഷോക്കും ഉള്‍പ്പെടുന്ന അതേ സിംഗിള്‍ ഡൗണ്‍ട്യൂബ് ഫ്രെയിം ഉപയോഗിച്ചേക്കും. യമഹ എഫ്സെഡ് എഫ്ഐ മോട്ടോര്‍സൈക്കിളിന്റെ അതേ ഷാസിയും സൈക്കിള്‍ പാര്‍ട്ടുകളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യത്യസ്തമായ രൂപകല്‍പ്പന ഉണ്ടാകും. നിയോ റെട്രോ ലുക്ക്, നിവര്‍ന്ന റൈഡിംഗ് പൊസിഷന്‍ എന്നിവ ലഭിക്കും. ഫോര്‍ക്ക് ഗെയ്റ്ററുകളും ചെറിയ എന്ജിന് ബാഷ് പ്ലേറ്റും നല്‍കുന്നതോടെ മോട്ടോര്‍സൈക്കിളിന് നിയോ റെട്രോ സ്ക്രാംബ്ലര്‍ സ്പര്‍ശം ലഭിക്കും. വൃത്താകൃതിയുള്ള ഹെഡ്ലൈറ്റ് ലഭിക്കും. ഇതോടെ ദീര്‍ഘദൂര യാത്രകള്‍ കുറേക്കൂടി സൗകര്യപ്രദമാക്കാൻ വലിയ ഇന്ധന ടാങ്ക് നല്‍കും. സീറ്റിന് നല്ല ഉയരമുണ്ടായിരിക്കും.






