
രണ്ട് ഗോള്ഡന് വീസകള് സ്വന്തമാക്കുന്ന യുഎഇയിലെ ആദ്യ മലയാളി ദമ്പതികളായി മലയാളി സംരംഭക ആന് സജീവും ഭർത്താവ് പി. കെ. സജീവും. സജീവിനു നേരത്തെ തന്നെ ഈ അംഗീകാരം ലഭിച്ചിരുന്നു.
റിയല് എസ്റ്റേറ്റ്, ഹോട്ടല്സ് ആന്ഡ് റിസോര്ട്സ്, കെട്ടിട നിർമാണം, രാജ്യാന്തര റസ്റ്ററന്റ് ശൃംഖലകള്, പ്ലാന്റേഷനുകള്, സിനിമാ നിര്മാണം, ടൂറിസം എന്നീ മേഖലകളിലെ മികച്ച നിക്ഷേപം പരിഗണിച്ചാണ് ആനിനെ തേടി ഈ അംഗീകാരം എത്തിയത്. വ്യവസായിയായ ഭർത്താവ് സജീവിനും ഇതേ അംഗീകാരം ലഭിച്ചത് വിവിധ മേഖലകളിലെ പ്രവർത്തനം പരിഗണിച്ചായിരുന്നു.
ദുബായ് എമിഗ്രേഷന് ആസ്ഥാനത്തു നടന്ന ചടങ്ങില് മുതിര്ന്ന ഉദ്യോഗസ്ഥരായ അബൂബക്കര് അല് അഹ്ലി, നാസര് അബ്ദുല്ല എന്നിവര് ചേര്ന്ന് ഗോള്ഡന് വീസ നല്കി ആദരിച്ചു. ബിസിനസ് രംഗത്തെ പ്രവർത്തനങ്ങൾക്ക് മുൻപും ആൻ ഇത്തരത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കൊല്ലം പൂയപ്പള്ളി സ്വദേശിയാണ് പി. കെ. സജീവ്. കോട്ടയം വടവാതൂര് സ്വദേശിനിയായ ഭാര്യ ആന്.







Comments