ഹ്യുണ്ടായ് ക്രെറ്റ 2015 ജൂലൈ 21 നാണ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ ഇതുവരെയായി വിറ്റത് ആറ് ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ ആണ്. പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ക്രെറ്റ.
അവസാന ഒരു ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കിടയിലാണ് വിറ്റുപോയത്. അതായത് അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം ഹ്യുണ്ടായ് ക്രെറ്റ കൈവരിച്ചത് 2020 ഓഗസ്റ്റിലാണ്. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയങ്ങളിൽ വാഹന വിപണി മോശം സാഹചര്യങ്ങളിലൂടെ കടന്നുപോയി, എന്നാൽ ക്രെറ്റ അതിന്റെ ജൈത്രയാത്ര തുടര്‍ന്നു.
ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നേട്ടമാണ്. ആറ് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് എഴുപത് മാസങ്ങളിലായാണ് ഹ്യുണ്ടായ് ക്രെറ്റ താണ്ടിയത്. അതായത്, ഏകദേശം ആറ് വര്‍ഷം. ഇതുവരെ 6,06,743 യൂണിറ്റ് ക്രെറ്റ ഇന്ത്യയില്‍ വിറ്റുപോയി. ഹ്യുണ്ടായ് ക്രെറ്റയുടെ ആകെ വില്‍പ്പനയില്‍ 66 ശതമാനത്തോളം ഡീസല്‍ വേരിയന്റുകളാണ്. അതായത്, 3,99,787 യൂണിറ്റ് ഡീസല്‍ വേരിയന്റുകളാണ് വിറ്റുപോയത്. അതേസമയം 2,06,956 യൂണിറ്റ് പെട്രോള്‍ വേരിയന്റുകള്‍ വിറ്റുപോയി. 34 ശതമാനം വെരും ഇത്. പരിഷ്കരിച്ച ഹ്യുണ്ടായ് ക്രെറ്റ 2020 മാര്‍ച്ച് 16 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2021 ഏപ്രില്‍ വരെയുള്ള പതിനാല് മാസങ്ങള്‍ക്കുള്ളില്‍ 1,39,204 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റയാണ് വിറ്റുപോയത് എന്നാണ് സൂചന.






