
സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 എന്നീ മൂന്ന് സ്മാര്ട്ട്വാച്ചുകള് ജിയോണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 6,999 രൂപയും 3,999 രൂപയും 8,999 രൂപയുമാണ് വില. അവതരണ ഓഫര്‍ എന്ന നിലയില്‍ 2,099 രൂപ നല്കി ഫ്ളിപ്കാര്‍ട്ടില്‍നിന്ന് സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7 വാങ്ങാമെന്ന് ജിയോണി അറിയിച്ചതായിയാണ് റിപ്പോർട്ട്. മാറ്റ് ബ്ലാക്ക്, മിമി പിങ്ക്, ടീല്‍ ഗ്രീന്‍ എന്നി കളര്‍ ഓപ്ഷനുകളിൽ സ്വന്തമാക്കാം.
അതേസമയം, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6, സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 എന്നീ മോഡലുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. എക്ലിപ്സ് ബ്ലാക്ക്, സിയന്ന ബ്രൗണ്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ജിയോണി സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 വാങ്ങാം. 220 എംഎഎച്ച് ബാറ്ററിയാണ് ജിയോണി സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു6 ഉപയോഗിക്കുന്നത്. ഹെല്‍ത്ത്, ഫിറ്റ്നസ് എന്നിവ നിരീക്ഷിക്കുന്നത് കൂടാതെ സ്ലീപ്പ് മോണിറ്റര്‍, കലോറി കൗണ്ടര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ലഭ്യമാണ്. നാല്‍പ്പതിലധികം ക്ലൗഡ് അധിഷ്ഠിത വാച്ച് ഫേസുകള്‍ ലഭ്യമാണ്. ഹൃദയമിടിപ്പ് നിരക്ക്, രക്തത്തിലെ ഓക്സിജന്‍ തോത് എന്നിവയും സ്മാര്‍ട്ട്വാച്ച് നിരീക്ഷിക്കും.
ബൂടൂത്ത് വേര്‍ഷന്‍ 4 സപ്പോര്‍ട്ട് ലഭിച്ചതാണ് ജിയോണി സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു7. 130 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഐപി67 റേറ്റഡ് ബില്‍ഡ് സവിശേഷതയാണ്. സ്മാര്‍ട്ട്ഫോണുമായി കണക്റ്റ് ചെയ്താല്‍, കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഇമെയിലുകള്‍, വാട്സ്ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പുകളുടെ അപ്ഡേറ്റുകള് എന്നീ നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. 300 എംഎഎച്ച് ബാറ്ററിയാണ് ജിയോണി സ്റ്റൈല്‍ഫിറ്റ് ജിഎസ്ഡബ്ല്യു8 -ൽ ഉള്ളത്. ഹൃദയമിടിപ്പ് നിരക്ക്, ആര്‍ത്തവചക്രം, ഉറക്കം എന്നിവ നിരീക്ഷിക്കുന്നത് കൂടാതെ പെഡോമീറ്റര്‍, കലോറി കൗണ്ടര്‍ എന്നീ ഹെല്‍ത്ത്, ഫിറ്റ്നസ് ഫീച്ചറുകള്‍ ലഭിച്ചു. ഇന്‍ഡോര്‍ റണ്‍, ഇന്‍ഡോര്‍ വോക്ക്, ഔട്ട്ഡോര്‍ റണ്‍, ഔട്ട്ഡോര്‍ വോക്ക്, ഹൈക്കിംഗ്, സ്റ്റെയര്‍ സ്റ്റെപ്പര്‍, ഔട്ട്ഡോര്‍ സൈക്കിള്‍, സ്റ്റേഷണറി ബൈക്ക്, ഇല്ലിപ്റ്റിക്കല്, റോവിംഗ് മഷീന് തുടങ്ങിയ സ്പോര്‍ട്സ് മോഡുകള്‍ നല്കിയിരിക്കുന്നു.






