
നാർസോ 30 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിയൽമി. റിയൽമി ഈ വർഷം ഫെബ്രുവരിയിലാണ് പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയായ നാർസോ 30 ഇന്ത്യയിൽ അവതരിപ്പിച്ചത്. പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയിൽ നാർസോ 30 പ്രോ 5ജി, നാർസോ 30A എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഇന്ത്യയിൽ എത്തിയത്. ഈ രണ്ട് സ്മാർട്ട്ഫോണുകൾക്കുമിടയിലെ അന്തരം കുറയ്ക്കാൻ നാർസോ 30 പുറത്തിറക്കുന്നത്.
കമ്പനിയുടെ ഇന്ത്യ, യൂറോപ്പ് സിഇഓ മാധവ് സേത്ത് തന്നെയാണ് റിയൽമി നാർസോ 30യുടെ ഇന്ത്യയിൽ എത്തുമെന്ന് സൂചന നൽകിയത്. നാർസോ 30യുടെ ലോഞ്ച് ഈ മാസം തന്നെ ഉണ്ടാകുമെന്നും പുതിയ സ്മാർട്ട്ഫോൺ 4ജി, 5ജി പതിപ്പുകൾ ഇന്ത്യയിൽ വില്പനക്കെത്തും എന്നും സേത്ത് ട്വീറ്റ് ചെയ്തു. നാർസോ 30യുടെ 4ജി പതിപ്പിനെ കഴിഞ്ഞ മാസമാണ്മലേഷ്യൻ വിപണയിൽ റിയൽമി അവതരിപ്പിച്ചത്. റിപ്പോർട്ട് പ്രകാരം ദിവസങ്ങൾക്കുള്ളിൽ 5ജി പതിപ്പ് യൂറോപ്യൻ വിപണിയിലും അവതരിപ്പിച്ചു.
20:9 ആസ്പെക്ട് റേഷ്യോയും, 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് ലഭിക്കുന്നത്. 405 പിപി പിക്സൽ ഡെൻസിറ്റി, 580 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സ് എന്നിവയും ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഡ്യുവൽ സിം (നാനോ) ഫോണായ നാർസോ 30 4ജി, 5ജി പതിപ്പുകൾ, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. നാർസോ 30 4ജി പതിപ്പിന് 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ G95 SoC പ്രോസസ്സർ ആണ് ഉള്ളത്. എന്നാൽ, 5ജി പ്രവർത്തിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രൊസസ്സറിലാണ്. 4 ജിബിയാണ് റാം. കൂടാതെ, ഇരു പതിപ്പുകളുടെയും 128 ജിബി വരെയുള്ള ഇന്റെർണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാവുന്നതാണ്.
18W ക്വിക്ക് ചാർജിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 30 5ജിയിൽ. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് റിയൽമി നാർസോ 30 4ജിയിൽ. എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.4 പോർട്രെയിറ്റ് ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും എഫ് / 2.4 മാക്രോ ലെൻസ് ചേർന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് നാർസോ 30 4ജി, 5ജി പതിപ്പുകൾക്ക്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ സെൻസർ നൽകി.






