
സിസ്ക ബോള്‍ട്ട് എസ്ഡബ്ല്യു200 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ അതിവേഗം വളരുന്ന സ്മാര്‍ട്ട്വാച്ച് സെഗ്മെന്റില്‍ സിസ്കയുടെ രണ്ടാമത്തെ ഉല്‍പ്പന്നമാണ് ബോള്‍ട്ട് എസ്ഡബ്ല്യു200. ഫ്ളിപ്കാര്‍ട്ടില്‍ മാത്രമായിരിക്കും വില്‍പ്പന എന്നാണ് റിപ്പോർട്ട്. ഹാന്‍ഡ് സാനിറ്റൈസേഷന്‍ റിമൈന്‍ഡര്‍, എസ്പിഒ2 നിരീക്ഷണം,ഹൃദയമിടിപ്പ് നിരക്ക് നിരീക്ഷണം എന്നിവ ലഭിച്ചതാണ് ഈ സ്മാര്‍ട്ട്വാച്ച്.
ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പത്ത് ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് സിസ്ക അവകാശപ്പെടുന്നു. കൊവിഡ് മഹാമാരി കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്തതാണ് സിസ്ക ബോള്‍ട്ട് എസ്ഡബ്ല്യു200. ഓഷ്യന്‍ ഗ്രീന്‍, സ്പേസ് ബ്ലാക്ക്, സ്പെക്ട്ര ബ്ലൂ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. സിസ്ക ബോള്‍ട്ട് എസ്ഡബ്ല്യു200 സ്മാര്‍ട്ട്വാച്ചിന് 5,499 രൂപയാണ് വില. 2,499 രൂപ നല്കി ഫ്ളിപ്കാര്‍ട്ടില്‍നിന്ന് വാങ്ങാം. ഈ ഡിസ്കൗണ്ട് എത്ര ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. കൂടാതെ, നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.
46 എംഎം, 45 എംഎം, 10 എംഎം എന്നിങ്ങനെയാണ് സ്മാര്‍ട്ട്വാച്ചിന്റെ അളവുകള്‍. 240, 240 പിക്സല്‍ റെസലൂഷന്‍ സഹിതം 1.28 ഇഞ്ച് ടച്ച്സ്ക്രീന്‍ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് സിസ്ക ബോള്‍ട്ട് എസ്ഡബ്ല്യു200 ഉപയോഗിക്കുന്നത്. ലിഥിയം അയണ്‍ ബാറ്ററി നൽകി. ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ ഐഒഎസ് സ്മാര്‍ട്ട്ഫോണുമായി കണക്റ്റ് ചെയ്യുന്നതിന് ബ്ലൂടൂത്ത് വേര്‍ഷന്‍ 5 ലഭിക്കുന്നു. ഹൈക്കിംഗ്, സൈക്ലിംഗ്, ഓട്ടം, നടത്തം, നീന്തല്‍, ഇലിപ്റ്റിക്കല്‍, യോഗ, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍ എന്നീ പത്ത് സ്പോര്‍ട്സ് മോഡുകള്‍ സവിശേഷതയാണ്.






