
കൊല്ലം: ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു പണം കടംവാങ്ങുന്ന സമാനമായ തട്ടിപ്പ് വാട്സാപ്പിലും. ഫെയ്സ്ബുക്കില്‍ നിന്നും വാട്സാപ്പില്‍ നിന്നും പ്രൊഫൈല്‍ പിക്ചറുകള്‍ ശേഖരിച്ച് അത് വാട്സാപ്പിന്റെ പ്രൊഫൈല്‍ ആക്കിയാണ് കടം വാങ്ങല്‍.
ഫെയ്സ്ബുക് തട്ടിപ്പിനു സമാനമായി ഇവിടെയും തട്ടിപ്പുകാരെ പെട്ടെന്നു തിരിച്ചറിയാനുള്ള എളുപ്പവഴി ചാറ്റ് ചെയ്യുന്ന ഭാഷ ശ്രദ്ധിക്കുകയാണെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. വടക്കേ ഇന്ത്യയില്‍ നിന്നുമുള്ള സംഘങ്ങള്‍ തന്നെയാകാനാണ് സാധ്യത അതുകൊണ്ട് ഭാഷാ പരിജ്ഞാനം കുറവായതിനാല്‍ ചുരുങ്ങിയ വാക്കുകളില്‍ വിശേഷങ്ങള്‍ പറയാനും എത്രയും വേഗം കടം വാങ്ങാനുമാകും ഇവര്‍ ശ്രമിക്കുക.
വാട്സാപ് വഴി പണം കടം വാങ്ങാന്‍ ശ്രമമുണ്ടായാല്‍ സ്ക്രീന്‍ഷോട്ട് എടുത്ത് കൈമാറണമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം ചാറ്റില്‍ നമ്പര്‍ കൂടി ലഭിക്കുന്നതിനാല്‍ കുറ്റവാളികളിലേക്ക് എത്താന്‍ അതു കൂടുതല്‍ സഹായകമാകുമെന്നും പൊലീസ് പറയുന്നു.






