
അഹമ്മദാബാദ് : അഹമ്മദാബാദിലെ ചേരിയിൽ ഒരു വി ഐ പിയുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വി ഐ പി. പ്രായം വെറും 2 മാസം. പോലീസ് സുരക്ഷയിലാണ് മുഴുവൻ നേരവും...
കേൾക്കുമ്പോൾ കൗതുകമെങ്കിലും സംഗതി ശരിയാണ്... 2 മാസത്തിനിടെ 2 തവണയാണു ഈ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ ജീവിതം ചേരിയിൽ, ആക്രി പെറുക്കി വിൽക്കുന്ന മാതാപിതാക്കൾക്കൊപ്പമാണ്. 2 ദിവസം മാത്രം പ്രായമുള്ളപ്പോൾ കുഞ്ഞിനെ മക്കളില്ലാത്ത ദമ്പതികൾ തട്ടിയെടുത്തു.
ആക്രി പെറുക്കുന്ന സൈക്കിളിൽ കിടത്തിയപ്പോൾ രണ്ടാം തവണ കുഞ്ഞു മോഷ്ടിക്കപ്പെട്ടു. രണ്ടു തവണയും കുഞ്ഞിനെ കണ്ടെത്തിയത് പൊലീസാണ്. അതോടെ ഇവർ താമസിക്കുന്ന ചേരിക്കു സമീപം സ്പെഷൽ ടീമിനെ നിയമിക്കാൻ ഗാന്ധിനഗർ പൊലീസ് തീരുമാനിക്കുകയായിരുന്നു.






