
മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ബാബുരാജ്. താരം അവസാനമായി ബിഗ് സ്ക്രീനിൽ എത്തിയ ജോജിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാള സിനിമയിൽ നിന്നുമാത്രമല്ല ബോളിവുഡിൽ നിന്നുവരെ ബാബുരാജിനെ തേടി അഭിനന്ദനങ്ങൾ എത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബാബുരാജ് സജീവമാണ്. ഇപ്പോഴിതാ തന്റെ പേരില്‍ ഒരു വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന് വ്യക്തമാക്കുകയാണ് ബാബുരാജ്.
താന്‍ ആണെന്ന വ്യാജേന പലരുമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാള്‍ ഇടപെഴുകുന്നുണ്ടെന്നും ഇയാളെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താരം കുറിച്ചു. '' ഇങ്ങനെ ഒരുവന് ഫേസ്ബുക്കില്‍ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാന്‍ നോക്കുന്നുണ്ട്... ഞാന്‍ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട്... ഇത് എന്റെ അക്കൗണ്ട് അല്ല... നോക്കാം...'' - ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.






