2021 മോഡല്‍ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം മാന്വല്‍ ട്രാന്സ്മിഷന് വേരിയന്റിന് 37.20 ലക്ഷം രൂപയും എയര്‍ബാഗ് സഹിതം ഡിസിടി വേരിയന്റിന് 39.16 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് വേരിയന്റുകള്‍ക്കും പത്ത് ലക്ഷം രൂപയോളം വില വര്‍ധിച്ചു.
ജപ്പാനില്‍നിന്ന് പൂര്‍ണമായും നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. റിപ്പോർട്ട് അനുസരിച്ച് കൊച്ചി, മുംബൈ, ബെംഗളൂരു, ഗുരുഗ്രാം, ഇന്ദോര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഹോണ്ട ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളിലൂടെ ടൂറര്‍ വില്‍ക്കും. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായും ബുക്ക് ചെയ്യാം. അടുത്ത മാസം ഡെലിവറി തുടങ്ങുമെന്നാണ് സൂചന.
2021 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ നിരവധി മെക്കാനിക്കല്‍ പരിഷ്കാരങ്ങളോടെയാണ് വരുന്നത്. വാഹനത്തിന് കരുത്തേകുന്നത് യൂറോ 5/ ബിഎസ് 6 പാലിക്കുന്ന 1833 സിസി, ഇന്‍ ലൈന്‍ 6 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് . ഈ എൻജിൻ 5,500 ആര്‍പിഎമ്മില്‍ 124.7 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ട്രാന്സ്മിഷന് ഓപ്ഷനുകള്‍ 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി എന്നിവയാണ്. സീറ്റുകള്‍ ഇപ്പോള്‍ കൂടുതല്‍ സപ്പോര്‍ട്ടീവാണ്. സീറ്റുകള്‍ ഇപ്പോള്‍ കൂടുതല്‍ സപ്പോര്‍ട്ടീവാണ്. പില്യണ്‍ ബാക്ക്റെസ്റ്റ് 16 ഡിഗ്രി മുതല്‍ 23 ഡിഗ്രി വരെ ക്രമീകരിക്കാന്‍ കഴിയും.






