
തിരുവനന്തപുരം : യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന് എംപിക്ക് സാധ്യത. മുരളീധരന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്പര്യം പ്രകടിപ്പിച്ചതായാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിച്ചത്.
കഴിഞ്ഞ ദിവസം കെവി തോമസ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. നേരത്തെ വിഡി സതീശന് പ്രതിപക്ഷ നേതാവായിരിക്കെ കെ മുരളീധരന് യുഡിഎഫ് കണ്‍വീനറാവാന്‍ വിമൂകത പ്രകടിപ്പിച്ചുവെന്നാണ് വിവരം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുരളി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് മുരളീധരന് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഇന്നലത്തെ കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിലും സൂചന നല്‍കിയിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ വടകര നിയോജക മണ്ഡലത്തിലേക്ക് തിരിച്ച് സ്വാഗതം ചെയ്ത് കൊണ്ടാണ് മുരളീധരന് ഇനി മത്സരിക്കാനില്ലായെന്ന പരോക്ഷ സൂചന നല്‍കിയത്.






