
ന്യൂഡല്‍ഹി: അടുത്ത ആഴ്ചയ്ക്ക് മുമ്പായി സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം ഡോസ് വാക്സിന് കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങള്‍ക്ക് പുറമെ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വാക്സിന് ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യവ്യാപകമായി ഇതുവരെ 26,55,19,251 ഡോസ് വാക്സിന് ആണ് വിതരണം ചെയ്തത്. പാഴായിപോയത് ഉള്‍പ്പെടെ 25,10,417 ഡോസ് വാക്സിന് ആണ് ഉപയോഗിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ കേന്ദ്രം സൗജന്യമായി നല്കിയ 2.18 കോടി ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളത്.






