
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ട്രൂകോളര്‍ ആപ്പിൽ പുതിയ സവിശേഷതകൾ എത്തുന്നു. റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് വോയ്സ് കോളിംഗ്, സ്മാര്‍ട്ട് എസ്എംഎസ്, ഇന്‍ബോക്സ് ക്ലീനര്‍ എന്നീ പുതിയ ഫീച്ചറുകള്‍ നല്‍കിയാണ് ട്രൂകോളര്‍ അപ്ഡേറ്റ് ചെയ്തത്. ഈ ഫീച്ചറുകള്‍ ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അനുസരിച്ചാണ് കൊണ്ടുവന്നതെന്നാണ് സൂചന. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ആപ്പ് അപ്ഡേറ്റ് ചെയ്യാം.
ഗ്രൂപ്പ് വോയ്സ് കോളിംഗ് ഫീച്ചറിലൂടെ ഒരേസമയം എട്ട് ആളുകളുമായി വരെ ക്രോസ് ബോര്‍ഡര്‍ വോയ്സ് കോളുകള്‍ നടത്താന്‍ കഴിയും. ഉപയോഗിക്കാത്ത മെസേജുകള്‍ നീക്കം ചെയ്ത് ഫോണിന്റെ സ്റ്റോറേജ് ശേഷി വര്‍ധിപ്പിക്കുന്നതാണ് ഇന്‍ബോക്സ് ക്ലീനര്‍ ഫീച്ചര്‍. സ്പാം, ഉപകാരപ്രദമായ ഇന്‍ഫര്‍മേഷന്‍, പെയ്മെന്റ്സ് റിമൈന്‍ഡര്‍ എന്നിവ തിരിച്ചറിഞ്ഞ് ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള അല്‍ഗോരിതം ഉപയോഗിക്കുന്നതാണ് സ്മാര്‍ട്ട് എസ്എംഎസ് ഫീച്ചര്‍.
സിമ്മെട്രിക് എന്‍ക്രിപ്ഷന്‍ നല്കി എല്ലാ ഗ്രൂപ്പ് വോയ്സ് കോളുകളും സുരക്ഷിതമാക്കിയെന്ന് ട്രൂകോളര്‍ അറിയിച്ചു. ഇന്ത്യ, കെനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായിരിക്കും സ്മാര്‍ട്ട് എസ്എംഎസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, സ്വീഡന്, യുഎസ് എന്നീ രാജ്യങ്ങളിലും ലഭ്യമായിരിക്കും. ഗ്രൂപ്പ് വോയ്സ് കോള്‍ സമയങ്ങളില്‍ യൂസറുടെ അറിവില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടവരെ സ്പാം യൂസര്‍മാരായി തിരിച്ചറിയാന്‍ ട്രൂകോളര്‍ സഹായിക്കും.






