റിവോൾട്ട് 2021 ജൂൺ 18 മുതൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ റിവോൾട്ട് പ്രവർത്തിക്കുന്നു. റിപ്പോർട്ട് പ്രകാരം നിലവിലുള്ള ഓർഡറുകളുടെ ഡെലിവറി തീയതികൾ സ്ഥിരീകരിച്ചതിനുശേഷം കമ്പനി പുതിയ ബുക്കിംഗ് തുടങ്ങും. 2021 അവസാനത്തിൽ ഡെലിവറി ചെയ്യാൻ നിശ്ചയിച്ചിരുന്ന ഉപഭോക്താക്കൾ നടത്തിയ ബുക്കിംഗുകളുടെ ഡെലിവറി തീയതികളും റിവോൾട്ട് പ്രഖ്യാപിക്കും.
സമ്പൂർണ്ണ കോൺടാക്റ്റ് ലെസ്സ് ഓൺലൈൻ ബുക്കിംഗ് സംവിധാനം റിവോൾട്ടിന് ഉണ്ട്. ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്സൈറ്റായ www.revoltmotors.com ലെ "നോട്ടിഫൈ മീ" ടാബിലൂടെ ബുക്കിംഗിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഉൽപാദന ശേഷി വർധിപ്പിക്കാനും ഡെലിവറിക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും ആണ് നിലവിൽ റിവോൾട്ട് ആലോചിക്കുന്നത്.
3kW മോട്ടോറുള്ള റിവോൾട്ട് RV 400 -ൽ 72V, 3.24kWh ലിഥിയം അയൺ ബാറ്ററിയാണ് വരുന്നത്. ഇതിന് പരമാവധി 85 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. റിവോൾട്ട് RV 300 -ൽ 1.5 kW (ഹബ് മോട്ടോർ), 60V, 2.7kWh ലിഥിയം അയൺ ബാറ്ററി ലഭിക്കുന്നു. 180 കിലോമീറ്റർ ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നു. രണ്ട് ബൈക്കുകളിലും ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ലഭ്യമാണ്.






