പുതിയ CB150 വെര്‍സ ഇന്തോനേഷ്യയില്‍ പുറത്തിറക്കി നിര്‍മാതാക്കളായ ഹോണ്ട. ഇപ്പോള്‍ ബൈക്കിന് പുതിയ കളര്‍ ഓപ്ഷനുകള്‍ നൽകിയിട്ടുണ്ട്. മാക്കോ മാറ്റ് ബ്ലാക്ക്, ബോള്‍ഡ് റെഡ്, മാസ്കുലിന്‍ ബ്ലാക്ക് എന്നിങ്ങനെയാണ് പുതിയ കളര്‍ ഓപ്ഷനുകള്‍. CB150 വെര്‍സ ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം ഡയമണ്ട് സ്റ്റീല്‍ ഫ്രെയിമിലാണ്. 150 സിസി എയര്‍-കൂള്‍ഡ് SOHC സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് കരുത്ത് നല്‍കുന്നത്. 13.04 bhp കരുത്തും 12.73 Nm ടോർക്കും ഈ എൻജിൻ സൃഷ്ടിക്കുന്നു. ഇത് 5 സ്പീഡ് ഗിയര്‍ബോക്സുമായി ചേർത്തുവെയ്ക്കുന്നു. ഒരു ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും ഒരു ജോടി പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവല്‍ റിയര്‍ ഷോക്കുകളും ലഭിക്കുന്നു. മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷക്കായി നൽകിയത്.
ട്യൂബ് ടയറുകളുള്ള സ്പോക്ക്ഡ് വീലുകള്‍, ട്യൂബ്ലെസ് ടയറുകളുള്ള കാസ്റ്റ് അലോയ് വീലുകള്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് CB150 വെര്‍സ എത്തുന്നത്. 129 കിലോഗ്രാമാണ് ആകെ ഭാരം. CB150 വെര്‍സയെ ഇന്ത്യയിലേക്ക് എത്തുമോ എന്ന് വ്യക്തമല്ല. 2021 ഗോള്‍ഡ് വിംഗിനെ അടുത്തിടെയാണ് ഇന്ത്യയിൽ എത്തിച്ചത്. മാന്വല്‍ ട്രാന്സ്മിഷന് വേരിയന്റിന് 37.20 ലക്ഷം രൂപയും എയര്‍ബാഗ് സഹിതം ഡിസിടി വേരിയന്റിന് 39.16 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില.






