
ലണ്ടന്‍: വിംമ്പിള്ടണ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നവോമി ഒസാക്കയും പിന്മാറി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ടോക്യോ ഒളിമ്പിക്സിനായി തയാറെടുപ്പുകള്‍ നടത്താനുമാണ് പിന്മാറുന്നതെന്ന് ഒസാക്ക വ്യക്തമാക്കി.
നേത്തെ ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം ഒസാക്ക് പിന്മാറിയിരുന്നു. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ഒസാക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ തുക പിഴയും ഈടാക്കിയിരുന്നു. പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ടെന്നീസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് താരം പിന്മാറിയത്. മാനസിക ആരോഗ്യത്തെ ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് താരം വാര്‍ത്താസമ്മേളനത്തില്‍ നിന്നും പിന്നാലെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയത്.
അതേസമയം റാഫേല്‍ നദാല്‍ ടോക്യോ ഒളിമ്പിക്സില്‍ നിന്നും പിന്മാറി. ശാരീരിക അവസ്ഥ മാനിച്ചും തന്റെ ടീമുമായി ചര്‍ച്ച ചെയ്തുമാണ് തീരുമാനം എടുത്തതെന്ന് നദാല്‍ വ്യക്തമാക്കി.






