
സതാംപ്ടണ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം ആവേശം ചോര്‍ത്തി മഴ. ഫൈനല്‍ പോരാട്ടം നടക്കേണ്ട സതാംപ്ടണില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു.
മത്സരത്തിന്റെ ടോസും നടന്നില്ല. ഇതോടെയാണ് ആദ്യ ദിവസത്തെ കളി മവണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചത്. മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ ആദ്യ ദിവസം കളി തടസ്സപ്പെട്ടാലും പ്രശ്നങ്ങളില്ല.
ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്ക് തന്നെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ദിനം 98 ഓവര്‍ പന്തെറിയുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.




