
സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണം. ഇത്തവണ ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് മാല്‍വെയര്‍ കടന്നുകൂടിയിരിക്കുന്നത്. ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ എട്ട് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്സിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യൂസര്‍മാരുടെ ഫോണിലെ കോണ്ടാക്ടുകള്,ടെക്സ്റ്റുകള്‍, ഒ.ടി.പി, ഡിവൈസ് വിവരങ്ങള്‍ എന്നിവ മോഷ്ടിക്കുകയും യൂസര്മാരറിയാതെ ആപ്പുകളിലെ പ്രീമിയം സേവനങ്ങള്‍ അവരുടെ അക്കൗണ്ടിലെ പണമുപയോഗിച്ച് സബസ്ക്രൈബ് ചെയ്യുകയും ചെയ്യുന്ന അപകടകാരിയായ മാല്‍വെയറാണ് ജോക്കര്‍.
ഈ ആപ്പ് നേരത്തെ ഡൗണ്‍ലോഡ് ചെയ്തവര്‍ മൊബൈലില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സൈബര്‍ വിദഗ്ധര്‍ അഭ്യര്‍ത്ഥിച്ചു. ഓക്സിലറി മെസേജ്, ഫാസ്റ്റ് മാജിക്ക് എസ്എംഎസ്, ഫ്രീ കാംസ്കാനര്‍, സൂപ്പര്‍ മെസേജ്, എലമെന്റ് സ്കാനര്‍, ഗോ മെസേജസ്, ട്രാവല്‍ വോള്‍പേപ്പര്‍, സൂപ്പര്‍ എസ്എംഎസ് തുടങ്ങിയ ആപ്പുകളാണ? ജോക്കര്‍ മാല്‍വെയര്‍ കാരണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കിയത്






