സോണി ബ്രാവിയ എക്സ്ആര്‍ എ80ജെ ഒഎല്‍ഇഡി ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സോണി ബ്രാവിയ എക്സ്ആര്‍ എ80ജെ ഒഎല്‍ഇഡി ടിവി എക്സ്ആര്‍ 65എ80ജെ എന്ന മോഡല്‍ നമ്പറിലാണ് വരുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 2,99,990 രൂപയാണെന്നാണ് സൂചന. സോണി സെന്റര്‍ ഔട്ട്ലെറ്റുകള്, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകള്‍, ഇ കൊമേഴ്സ് പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ ടിവിയുടെ വില്‍പ്പന ആരംഭിച്ചു.
റിപ്പോർട്ട് പ്രകാരം സോണി ബ്രാവിയ എ80ജെ ഒഎല്‍ഇഡി സീരീസില്‍ 77 ഇഞ്ച്, 55 ഇഞ്ച് മോഡലുകള്‍ വൈകാതെ അവതരിപ്പിക്കും. സോണി ബ്രാവിയ എക്സ്ആര്‍ എ80ജെ ഒഎല്‍ഇഡി ടിവിയുടെ എല്ലാ വശങ്ങളിലും സ്ലിം ബെസെലുകള്‍ ലഭിക്കുന്നു. എന്നാല്‍ ചിന് അല്‍പ്പം വണ്ണം കൂടിയതാണ്. മികച്ച കാഴ്ച്ചാ അനുഭവത്തിന് കോഗ്നിറ്റീവ് പ്രൊസസര്‍ എക്സ്ആര്‍ ലഭിക്കുന്നു. കൂടാതെ, അള്‍ട്രാ സ്മൂത്ത് അനുഭവം സമ്മാനിക്കുന്ന പ്രത്യേക ഗെയിം മോഡ് കൂടി നല്കി.
സ്വാഭാവികമായ മനോഹര നിറങ്ങള്‍ക്കായി ഹ്യൂമന്‍ ഇന്റലിജന്‍സ് സഹിതം 3ഡി കളര്‍ ഡെപ്ത്ത് പുനരാവിഷ്ക്കരിക്കുന്ന ‘എക്സ്ആര്‍ ട്രൈലൂമിനസ് പ്രോ’ സവിശേഷതയാണ്. ഗൂഗിള്‍ അസിസ്റ്റന്റ്, അലക്സ, ആപ്പിള്‍ എയര്‍പ്ലേ 2, ഹോംകിറ്റ് എന്നിവ കൂടി സപ്പോര്‍ട്ട് ചെയ്യും. 3ഡി സറൗണ്ട് അപ്സ്കെയിലിംഗ് സഹിതം എക്സ്ആര്‍ സറൗണ്ട്, അക്കോസ്റ്റിക് സര്‍ഫേസ് ഓഡിയോ സഹിതം എക്സ്ആര്‍ സൗണ്ട് പൊസിഷനിംഗ്, മികച്ച ഓഡിയോ നിലവാരത്തിനായി ‘സൗണ്ട് ഫ്രം പിക്ച്ചര്‍ റിയാലിറ്റി’






