
ഭാരതി എയര്‍ടെലും ടാറ്റ ഗ്രൂപ്പും ഇന്ത്യയ്ക്കായി 5 ജി നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ നടപ്പിലാക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഒരു ഒ-റാന്‍ അധിഷ്ഠിത റേഡിയോ & എന്‍എസ്എ / എസ്എ കോര്‍ ടാറ്റാ ഗ്രൂപ്പ് വികസിപ്പിക്കുകയും തികച്ചും തദ്ദേശീയമായ ടെലികോം സ്റ്റാക്ക് ഇതുമായി സംയോജിപ്പിക്കുകയും ചെയ്തുവെന്ന് കമ്പനികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാണിജ്യ വികസനത്തിന് 2022 ജനുവരി മുതല്‍ ഇത് ലഭ്യമാകുമെന്ന് കമ്പനികള്‍ പറയുന്നു.
സിസ്റ്റം ഇന്റഗ്രേഷനിലുള്ള അതിന്റെ ആഗോള വൈദഗ്ദ്ധ്യം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഈ പങ്കാളിത്തത്തിലേക്ക് കൊണ്ടുവരും. മാത്രമല്ല, 3 ജിപിപി, ഒ-റാന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് അന്തിമ സൊലൂഷന് വിന്യസിക്കാന്‍ എയര്‍ടെലിനെ സഹായിക്കും. എയര്‍ടെല്‍ ഈ തദ്ദേശീയ സൊലൂഷന് ഇന്ത്യയിലെ 5 ജി അവതരണ പദ്ധതികളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2022 ജനുവരിയില്‍ പരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.






