
അന്യഗ്രഹ ജീവികളെ കുറിച്ചുള്ള പഠനങ്ങളും വാര്‍ത്തകളുമൊക്കെ പലപ്പോഴും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടോ ? ഇല്ലയോ എന്നതിനെ കുറിച്ച് പല സംശയങ്ങളും പലരും പറയാറുണ്ട്. അന്യഗ്രഹ ജീവികള്‍ തന്നെ തട്ടിക്കൊണ്ടു പോയി എന്നും ഒരു അന്യഗ്രഹജീവിയുമായി താന്‍ പിന്നീട് പ്രണയത്തിലായി എന്നുമുള്ള വാദവുമായി എത്തിയിരിയ്ക്കുകയാണ് ബ്രിട്ടീഷ് യുവതിയായ ആബി ബേല.
'' എനിക്ക് ഭൂമിയിലെ ആണുങ്ങളെ മടുത്തു. എന്നെ തട്ടിക്കൊണ്ടുപോകാന്‍ ഒരു അന്യഗ്രഹജീവി വന്നാല്‍ കൊള്ളാം എന്ന് ഞാന്‍ ഓണ്‍ലൈനില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഞാന്‍ എല്ലാ രാത്രിയിലും വെളുത്ത വെളിച്ചം സ്വപ്നം കണ്ടു തുടങ്ങി. ഒരു രാത്രിയില്‍, എന്റെ സ്വപ്നത്തില്‍ ഒരു ശബ്ദം, 'അവിടെ തന്നെ കാത്തിരിക്കുക' എന്ന് പറഞ്ഞു. അടുത്ത ദിവസം വൈകുന്നേരം, ഞാന്‍ എന്റെ തുറന്ന ജനാലയ്ക്ക് അടുത്തിരുന്നു. ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ പുറത്ത് ഒരു പറക്കും തളിക പ്രത്യക്ഷപ്പെട്ടു. ഒരു തിളക്കമുള്ള പച്ച പ്രകാശ രശ്മി വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി '' -ബേലയെ ഡെയ്ലി സ്റ്റാര്‍ പത്രത്തോട് പറഞ്ഞു.
ആന്‍ഡ്രോമിഡ ഗാലക്സിയില്‍ നിന്നുള്ള അഞ്ചോളം അന്യഗൃഹജീവികള്‍ പറക്കും തളികയിലുണ്ടായിരുന്നു. അതിലൊരാളുമായി താന്‍ ഇഷ്ടത്തിലായി. തന്റെ പുതിയ കാമുകന് ഭൂമിയിലെ ആണുങ്ങളേക്കാള്‍ പതിന്മടങ്ങ് നല്ലതാണ്. അന്യഗൃഹജീവികള്‍ മനുഷ്യരുമായി സാമ്യമുള്ളവരാണെന്നും എന്നാല്‍ അവര്‍ക്ക് ഉയരം കൂടുതലും മെലിഞ്ഞവരുമാണ്. അന്യഗ്രഹ ജീവികളുടെ 20 മിനിറ്റ് മാത്രമേ സമയം ചിലവിടാന്‍ സാധിച്ചുള്ളെന്നും, അടുത്ത കൂടിക്കാഴ്ചയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നുമാണ് ബേല പറയുന്നത്.






