
ലാവ പ്രോബഡ്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2,199 രൂപയാണ് വില എന്നാണ് റിപ്പോർട്ട്. ജൂണ്‍ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് ലാവ ഇ സ്റ്റോര്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കും. കൂടാതെ, പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഒരു രൂപ മാത്രം നല്‍കി ഏതാനും പേര്‍ക്ക് ഇയര്‍ബഡുകള്‍ സ്വന്തമാക്കാന്‍ കഴിയും. പരിമിത എണ്ണം പ്രോബഡ്‌സ് മാത്രമായിരിക്കും ഈ ഓഫറിനായി നിര്‍മിക്കുന്നത്.
ലാവ പ്രോബഡ്‌സ് ബ്ലാക്ക് കളര്‍ ഫിനിഷില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റി ഉണ്ടായിരിക്കും. ഇന്‍ ഇയര്‍ ഡിസൈന്‍ ലഭിച്ചതാണ് ഇയര്‍ബഡുകള്‍. ഇതോടെ ലാവ ഇന്ത്യയിലെ ടിഡബ്ല്യുഎസ് (ട്രൂ വയര്‍ലെസ് സ്റ്റീരിയോ) ഇയര്‍ഫോണ്‍സ് സെഗ്‌മെന്റില്‍ പ്രവേശിച്ചെന്നാണ് റിപ്പോർട്ട്. ‘വേക്ക് ആന്‍ഡ് പെയര്‍ ടെക്‌നോളജി’ ലഭിച്ചതാണ് ലാവ പ്രോബഡ്‌സ് ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍. വെള്ളവും വിയര്‍പ്പും പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്5 സാക്ഷ്യപത്രം ലഭിച്ചതാണ് ലാവ പ്രോബഡ്‌സ്.
ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. മീഡിയടെക് എയ്‌റോഹ ചിപ്‌സെറ്റാണ് കരുത്തേകുന്നത്. ഓരോ ഇയര്‍ബഡിന് അകത്തും 55 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ചാര്‍ജിംഗ് കേസിനകത്ത് 500 എംഎഎച്ച് ബാറ്ററി നല്‍കി. മാത്രമല്ല, ചാര്‍ജിംഗ് കേസ് സഹിതം 25 മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കും. ഡീപ്പ് ബാസ് നല്‍കുന്നതാണ് ഇയര്‍ബഡുകള്‍. കോള്‍ സമയങ്ങളില്‍ വോയ്‌സ് ഭംഗങ്ങള്‍ വളരെ കുറവായിരിക്കുമെന്നാണ് പ്രത്യകത.






