
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികളെ 18-23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിനേഷന് പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ എല്ലാവര്ക്കും വാക്സിന് ലഭ്യമായതിനെ തുടര്‍ന്ന് ക്ലാസ്സ് ജൂലൈ 1 മുതല്‍ തുടങ്ങും.
സ്കൂള്‍ അധ്യാപകരുടെ വാക്സിനേഷന് മുന്‍ഗണന നല്കി പൂര്‍ത്തിയാക്കും. കുട്ടികളുടെ വാക്സിന് ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യും. കോവാക്സിന് പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






