
N-മാക്സ് 125 മാക്സി സ്കൂട്ടറിന് പുതിയ പതിപ്പ് നൽകി യമഹ. സ്റ്റാര്‍ വാര്‍സ് എന്ന പേരിലാണ് ബ്രസീലില്‍ പുതിയ പതിപ്പ് എത്തുന്നത്. ആകര്‍ഷകമായ പുതിയ എക്സ്റ്റീരിയര്‍, കളര്‍ ഓപ്ഷന് എന്നിവ നൽകി. അതേസമയം, സ്കൂട്ടറിലെ ബാക്കി ഫീച്ചറുകൾ മാറ്റമില്ലാതെ തുടരുന്നു. ബ്ലോക്ക്ബസ്റ്റര്‍ മൂവി ഫ്രാഞ്ചൈസിയില്‍ റെബല്‍ അലയന്‍സ്, ഗാലക്സിക് സാമ്രാജ്യം എന്നിവയെ സ്കൂട്ടർ പ്രതിനിധീകരിക്കുന്നു. സ്കൂട്ടറിന്റെ സ്റ്റാര്‍ വാര്‍സ് പതിപ്പില്‍ രണ്ട് പെയിന്റ് ലിവറികള്‍ ഉണ്ട്.
അടുത്തിടെ ആണ് പുതിയ സ്റ്റാര്‍ വാര്‍സ് പതിപ്പ് അടിസ്ഥാനമാക്കിയുള്ള N-മാക്സ് 125 സ്കൂട്ടറിന്റെ 2021 പതിപ്പും കമ്പനി പുറത്തിറക്കിയത്. യൂറോ 5 / ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 124 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് ആണ് N-മാക്സ് 125 മാക്സി സ്കൂട്ടർ സ്റ്റാര്‍ വാര്‍സ് പതിപ്പും ഉപയോഗിക്കുന്നത്. ഈ പവര്‍ട്രെയിന്‍ 11.8 bhp കരുത്തും 11 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
സ്മാര്‍ട്ട്ഫോണ്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷതയുള്ള എല്‍സിഡി കണ്‍സോള്‍ ലഭിക്കും. പുതിയ സ്കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകളിൽ എഞ്ചിന് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, TCS (ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം) എന്നിവ ഉൾപ്പെടുന്നു. N-മാക്സ് സ്റ്റാര്‍ വാര്‍സ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കില്ല. N-മാക്സ് 125-ന്റെ യൂട്ടിലിറ്റേറിയന്‍ ഡിസൈന്‍ മാറ്റമില്ലാതെ ഇപ്പോളും തുടരുന്നു.






