ഷവോമിയുടെ പുതിയ വെയറബിളായ എംഐ വാച്ച് റിവോൾവ് ആക്റ്റീവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറക്കിയ എംഐ വാച്ച് റിവോൾവിന്റെ പിൻഗാമിയാണ് എംഐ വാച്ച് റിവോൾവ് ആക്റ്റീവ്. എംഐയുടെ റിവോൾവ് സീരിസിലെ രാജ്യത്തെ രണ്ടാമത്തെ സ്മാർട്ട് വാച്ചാണ് ഇത്. എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 9,999 രൂപയാണ് വില.
ഇൻബിൾഡ് ജിപിഎസ്, രക്തത്തിലെ ഓക്സിജന്റെ അളവുകൾ അറിയാനുള്ള എസ്പിഒ 2 മോണിറ്റർ എന്നിവ പോലുള്ള മികച്ച സവിശേഷതകൾ ഉണ്ട്. അമോലെഡ് ഡിസ്പ്ലേ, ആമസോൺ അലക്സാ ഇന്റഗ്രേഷൻ, സ്പോർട്സ് മോഡുകൾ എന്നിവ മറ്റു ഫീച്ചറുകളാണ്. വാച്ചിന്റെ ഭാരം 32 ഗ്രാം മാത്രമാണ്. ബ്ലൂ, ബ്ലാക്ക്, ബീജ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വാച്ച് ലഭ്യമാകും. നേവി ബ്ലൂ, ബീജ്, കറുപ്പ്, ഒലിവ് ഗ്രീൻ, ലെതർ ബ്ലാക്ക്, മെറൂൺ എന്നീ വ്യത്യസ്ത കളറുകളിൽ ഈ വാച്ചിന്റെ സ്ട്രാപ്പുകൾ ലഭ്യമാകും.
ജിയോ മാഗ്നറ്റിക് സെൻസർ, പിപിജി ഹൃദയമിടിപ്പ് സെൻസർ, ത്രീ-ആക്സിസ് ആക്സിലറേഷൻ സെൻസർ, വായു മർദ്ദത്തിനുള്ള ബാരോമീറ്റർ സെൻസർ, ഗൈറോസ്കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ വാച്ചിലെ സെൻസറുകളാണ്. 326 പിപിഐ ഹൈ റെസല്യൂഷനോടുകൂടിയ 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് എംഐ വാച്ച് റിവോൾവ് ആക്റ്റീവിൽ ഉള്ളത്. സ്മാർട്ട് വാച്ചിൽ 420 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.






