
നെടുമ്പാശേരി: വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലി(എസിഐ)ന്റെ ‘റോൾ ഓഫ് എക്സലൻസ്' പുരസ്കാരം സ്വന്തമാക്കി സിയാൽ. യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്.
ഈ വർഷം ലോകത്തിലെ ആറു വിമാനത്താവളങ്ങളാണ് എസിഐയുടെ റോൾ ഓഫ് എക്സലൻസ് ബഹുമതിക്ക് അർഹമായത്. കഴിഞ്ഞ പത്തുവർഷത്തിനിടെ തുടർച്ചയായി അഞ്ചുതവണ സിയാൽ എസിഐയുടെ പുരസ്കാരം നേടി.
സെപ്റ്റംബർ ഒമ്പതിന് കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന കസ്റ്റമർ എക്സ്പീരിയൻസ് ഗ്ലോബൽ സമ്മിറ്റിൽ സിയാലിന് റോൾ ഓഫ് എക്സലൻസ് പുരസ്ക്കാരം സമ്മാനിക്കുമെന്ന് എസിഐ അറിയിച്ചു.






