
ന്യൂഡൽഹി : വാക്സിനുകള്‍ പുരുഷന്മാരില് ബീജകോശങ്ങളുടെ എണ്ണത്തെ കുറക്കുമെന്നുള്ള ആശങ്ക തെറ്റാണെന്ന് അമേരിക്കയിലെ മയാമി സര്‍വകലാശാല നടത്തിയ പഠനം തെളിയിക്കുകയാണ്.
ഫൈസര്‍ ബയോഎന്‍ടെക്കിന്റെയും മൊഡേണയുടെയും വാക്സീനുകള്‍ കുത്തിവച്ച പുരുഷന്മാരില് ബീജങ്ങളുടെ എണ്ണത്തിലോ ഗുണത്തിലോ യാതൊരു കുറവും വന്നിട്ടില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 18നും 50നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പുരുഷ വോളന്റിയര്‍മാരിലാണ് പഠനം നടത്തിയത്.
ഇവര്‍ക്ക് പ്രത്യുത്പാദന പ്രശ്നങ്ങളുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അവരില്‍ വാക്സീന് കുത്തിവച്ചത്. വാക്സീന് ആദ്യ ഡോസ് കുത്തി വയ്ക്കുന്നതിന് രണ്ട് മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പും വാക്സീന് രണ്ടാമത്തെ ഡോസ് കുത്തിവച്ച് കഴിഞ്ഞ് 70 ദിവസങ്ങള്‍ക്ക് ശേഷവും ഇവരില്‍ നിന്ന് ശുക്ല സാംപിളുകള്‍ ഗവേഷകര്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.






