
ഒക്ലഹോമ: യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയ ജോണ്‍ ജേക്കബ് അഹറൻസിനെതിരെ കേസ് ചാർജ് ചെയ്തു.
ബൈഡനെയും കോണ്‍ഗ്രസ് അംഗങ്ങളേയും കുടുംബാംഗങ്ങളേയും വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി..
പണം തന്നില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകൾ തുൾസ ടെലിവിഷൻ കേന്ദ്രത്തിലേക്കാണ് ഇയാൾ അയച്ചത്. തുൾസയിലെ വീട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
പൊതുപ്രവർത്തകരെ വധിക്കുമെന്ന് ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തിയാൽ അതിനു ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അറ്റോർണി പറഞ്ഞു. അറസ്റ്റു ചെയ്ത് തുൾസ കൗണ്ടി ജയിലിലടച്ചു.






