
കൊല്ലം: ചാനല്‍ പരിപാടിക്കിടെ വനിതാ കമ്മീഷന് അധ്യക്ഷ പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് പി.കെ ശ്രീമതി. വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ അത് തിരുത്തണമെന്ന് ശ്രീമതി പ്രതികരിച്ചു.
'മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും വിശദീീകരണം നല്‍കണം. ഒരു പൊതുപ്രവര്‍ത്തക കേരളത്തിലെ എല്ലാവരോടും സ്നേഹത്തോടും സാഹോദരയത്തോടും പെരുമാറണം . എന്താണ് ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കും. പ്രശ്നം ഉണ്ടെങ്കില്‍ അവരുശട ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
'മാറണം മനോഭാവം സ്ത്രീകളോട്' എന്ന പേരില്‍ 26 മൃുതല് ക്യാംപെയിന് സംഘടിപ്പിക്കുമെന്നും പി.കെ ശ്രീമതി പറഞ്ഞു. പുരുഷ കേന്ദ്രീകൃതമായി തുടരുന്ന കല്യാണ വ്യവസ്ഥിതികളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്നും അവര്‍ ആവര്‍ത്തിച്ചു.






