
രുചികരമായ 'പഴം പായസം' തയാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
നന്നായി പഴുത്ത ഏത്തപ്പഴം -- മൂന്നെണ്ണം
ശര്‍ക്കര - 300 ഗ്രാം
തേങ്ങ - രണ്ടെണ്ണം (ഒന്നാം പാല് ഒന്നര ലിറ്റര്‍, രണ്ടാം പാല് രണ്ട് കപ്പ്)
മുന്തിരി - 200 ഗ്രാം
പഞ്ചസാര -- 100 ഗ്രാം
നെയ്യ് -- 100 ഗ്രാം
അണ്ടിപ്പരിപ്പ് -- 100 ഗ്രാം
ജീരകപ്പൊടി -- ഒരു ടീസ്പൂണ്‍
തേന്‍ -- കാല് കപ്പ്
തയാറാക്കുന്ന വിധം
മുന്തിരി തൊലി കളഞ്ഞ് പഞ്ചസാര ഉരുക്കി ചൂടാറുമ്പോള്‍ അതില്‍ ഇട്ട് വയ്ക്കണം. ഏത്തപ്പഴം വേവിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ പാതി നെയ്യ് ഒഴിച്ച് അടിച്ചെടുത്ത പഴം അതിലേക്ക് പകര്‍ന്ന് വഴറ്റുക. അതില്‍ ശര്‍ക്കര ഉരുക്കി അരിച്ച് ഒഴിച്ച് കുറുകുമ്പോള്‍ രണ്ടാം പാല് ഒഴിച്ച് തിളപ്പിക്കുക. കുറുകി പാകമാകുമ്പോള്‍ പഞ്ചസാര ലായനിയില്‍ ഇട്ട് വെച്ചിരിക്കുന്ന മുന്തിരി പഞ്ചസാരയോടുകൂടി അതിലേക്ക് പകര്‍ന്ന് തീ അണച്ച് തലപ്പാല് ചേര്‍ക്കുക. ജീരകപ്പൊടി ചേര്‍ത്ത് അണ്ടിപ്പരിപ്പ് ബാക്കിയുള്ള നെയ്യില്‍ വറുത്തിട്ട് ഇളക്കി യോജിപ്പിക്കുക. തണുത്തു കഴിയുമ്പോള്‍ തേനും ചേര്‍ത്ത് ഇളക്കുക.
ജിഷ ജയന്
കോട്ടയം






