ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട തങ്ങളുടെ വിചിത്രമായ മിനി ബൈക്ക് മങ്കിയുടെ പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം യൂറോ ഫൈവിലേക്ക് പരിഷ്കരിച്ച എഞ്ചിൻ, മെച്ചപ്പെടുത്തിയ സസ്പെൻഷൻ, പുതിയ എക്സ്ഹോസ്റ്റ് എന്നിവ 125 സിസി എഞ്ചിനിലാണ് പുത്തന്‍ മങ്കി എത്തുന്നത്.
ഇത്തവണ ചില മെക്കാനിക്കൽ, കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് വാഹനം എത്തുന്നത്. പുതിയ വാഹനത്തിന്റെ ഹൃദയം 125 സിസി, എയർ-കൂൾഡ് എഞ്ചിനിനാണ്. 6,750 ആർപിഎമ്മിൽ 9.2 എച്ച്പിയും 5,500 ആർപിഎമ്മിൽ 11 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മികച്ച എക്സ്ഹോസ്റ്റ് നോട്ടാണ് ബൈക്കിന് ഉള്ളത്. പുതുതായി രൂപകൽപ്പന ചെയ്ത എയർബോക്സും എക്സ്ഹോസ്റ്റ് മഫ്ലറിന് പകരം നൽകിയ പുതിയ യൂനിറ്റ് സിംഗിൾ ചേമ്പറും നൽകിയത് ആണ് കാരണം.
ഇസഡ് സീരീസ് അല്ലെങ്കിൽ മങ്കി എന്നറിയപ്പെടുന്നത് ഹോണ്ടയുടെ മിനിബൈക്കുകളെയാണ്. ഇത്തരം ബൈക്കുകൾ കമ്പനി 1960 മുതൽ നിര്‍മ്മിക്കുന്നുണ്ട്. ഹോണ്ട 1961-ൽ ആദ്യമായി മങ്കി ബൈക്ക് പുറത്തിറക്കുന്നത്. അന്ന് അമ്യൂസ്മെന്റ് പാർക്കുകളിൽ കുട്ടികളുടെ കളിപ്പാട്ടമായി ആണ് ഇത് ഉപയോഗിച്ചിരുന്നത്. അന്ന് 49 സിസി മിനിയേച്ചർ ബൈക്കായിരുന്നു മങ്കി. പിന്നീട് ബൈക്കിന്റെ രൂപവും ഭാവവും മാറി.






