
ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് േോശമായി സംസാരിച്ച വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ ഗായിക സിത്താര കൃഷ്ണകുമാര്‍. ജോസഫൈന് പരാതിക്കാരിയോട് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിത്താരയുടെ പ്രതികരണം.
'ഇത് കഷ്ടമാണ്'. എന്ന ഒറ്റവരി എഴുതിയാണ് സിത്താര പ്രതിഷേധം അറിയിച്ചത്. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ സ്ത്രീധന സമ്പ്രദായത്തിനെതിരെ കഴിഞ്ഞ ദിവസം സിത്താര കുറിച്ച വാക്കുകളും വൈറലായിരുന്നു.
പെണ്‍കുട്ടികളെ സഹിക്കൂ, ക്ഷമിക്കൂ.. എന്ന് പറഞ്ഞല്ല പഠിപ്പിക്കേണ്ടതെന്നും അവരെ യാത്ര ചെയ്യാനും പഠിപ്പിക്കാനും അനുവദിക്കണമെന്നും കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യമെന്നും സിത്താര കുറിച്ചിരുന്നു.






