
ന്യുഡല്‍ഹി: കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മഹാരാഷ്ട്രയിലാണ് അവസാനം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രത്നഗിരിയില്‍ 80 വയസ്സുള്ള സ്ത്രീയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില തുപ്തികരമാണെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ ഇതിനകം രണ്ട് മരണങ്ങള് റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്.







Comments