
ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെ 'ലോക്ക്' ചെയ്ത് ട്വിറ്റര്‍. യുഎസ് പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ഒരു മണിക്കൂറോളം അക്കൗണ്ട് മരവിപ്പിച്ചത്. തുടര്‍ന്ന് ട്വിറ്ററിന്റെ മുന്നറിയിപ്പിനു ശേഷമാണ് അക്കൗണ്ട് 'അണ്‍ലോക്ക്' ആയത്.
ട്വിറ്ററില്‍ മന്ത്രിയുടെ അക്കൗണ്ട് കാണാന്‍ കഴിയുമായിരുന്നെങ്കിലും അക്കീണ്ട് ഉപയോഗിക്കാനോ, ട്വീറ്റ് ചെയ്യാനോ കഴിയുമായിരുന്നില്ല. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അക്കൗണ്ട് ലോക്ക് ആണെന്ന സന്ദേശമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിനുശേഷം മുന്നറിയിപ്പോടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടതായും കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ അവതരിപ്പിച്ച കൂ ആപ്പില്‍ കേന്ദ്രമന്ത്രി ട്വിറ്ററിലെ അനുഭവത്തെക്കുറിച്ച് എഴുതുകയും ചെയ്തു. ഏത് ട്വീറ്റാണ് യുഎസ് നിയമം ലംഘിക്കുന്ന തരത്തിലുള്ളതെന്ന് വ്യക്തമാക്കയിട്ടില്ല.






