എം.ജി. മോട്ടോഴ്സിന്റെ അടുത്ത മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്താൻ ഒരുങ്ങുന്നു. എം.ജിയുടെ ഇലക്ട്രിക് എസ്.യു.വിയായ ZS EV-യുടെ പെട്രോള്‍ പതിപ്പായിരിക്കും അടുത്തതായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ആസ്റ്റര്‍ എന്ന പേര് ആയിരിക്കും ഇതിന് ലഭിക്കുക. ഈ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ എസ്.യു.വി. നിരത്തുകളില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഈ വാഹനം ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലായിരിക്കും പ്രവേശിക്കുക. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിരത്തുകളില്‍ എത്താനിരിക്കുന്ന സ്കോഡ കുഷാക്ക്, ഫോക്സ്വാഗണ് ടൈഗൂണ്‍ എന്നീ വാഹനങ്ങളോടായിരിക്കും ആസ്റ്റര്‍ ഏറ്റുമുട്ടുകറിന്റെ എതിരാളികൾ. ആസ്റ്റര്‍ എസ്.യു.വി. പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുമ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പേര് സംബന്ധിച്ച് സൂചനകള്‍ അടുത്തിടെയാണ് ലഭിച്ചത്.
ആസ്റ്ററിന്റെ കരുത്ത് നൽകുന്നത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് നല്‍കും. ടര്‍ബോ എന്ജിന് മോഡലില്‍ അഞ്ച് സ്പീഡ് മാനുവല്‍ സി.വി.ടി എന്നീ ഗിയര്‍ബോക്സുകള്‍ ലഭിക്കുമെന്നാണ് സൂചന.






